മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ദേശീയ പണിമുടക്ക് ജനുവരി രണ്ടിന്

0
53

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ അലോപ്പതി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. ഹോമിയോ ആയുര്‍വേദം യുനാനി തുടങ്ങി ഇതര ചികില്‍സ പഠിച്ചവര്‍ക്ക് ഒരു കോഴ്സിലൂടെ അലോപതിയിലും ചികില്‍സ ചെയ്യാനുള്ള അനുമതി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഗ്രാമ പ്രദേശങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എംബിബിഎസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂ എന്നും ബില്ലില്‍ പറയുന്നുണ്ട്.
ഇതിനെതിരെയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ആറു മുതല്‍ രാജ്ഭവന് മുന്നില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങും. ബില്‍ അവതരപ്പിക്കുന്ന ജനുവരി രണ്ടിന് ദേശീയതലത്തില്‍ പണിമുടക്ക് നടത്തും.