രജനീകാന്ത് നിരക്ഷരന്‍; രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തെ പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

0
53

ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. രജനീകാന്ത് നിരക്ഷരനാണ്. രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന് മാത്രമാണ് രജനീകാന്ത് പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും മത്സരാര്‍ത്ഥികളുടെ കാര്യവും മറ്റ് വിശദാംശങ്ങളുമൊന്നും പറഞ്ഞിട്ടില്ല.

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് മാത്രമാണ് പറഞ്ഞത്. ബാക്കിയെല്ലാം മാധ്യമങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തയാളാണെന്നും എന്നാല്‍ തമിഴ്ജനത വിവരമുള്ളവരാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു.

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനീകാന്ത് മറ്റ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതിനു ശേഷം വിഷയത്തില്‍ താന്‍ പ്രതികരിക്കാമെന്നും സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

ചെന്നൈയില്‍ നാലു ദിവസമായി തുടരുന്ന ആരാധക സംഗമത്തില്‍ വെച്ചാണ് രജനീകാന്ത് നിര്‍ണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ കാരണം അധികാരമോഹമല്ലെന്നും നിലവിലെ രാഷ്ട്രീയ രീതികളില്‍ അതൃപ്തിയുണ്ടെന്നും രജനീകാന്ത് പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാനം മുഴുവന്‍ യാത്ര നടത്തും. സിനിമയില്‍ തന്റെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയായി ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. രാഷ്ട്രീയ പ്രഖ്യാപനം കാലത്തിന്റെ അനിവാര്യതയെന്നും താരം കൂട്ടിച്ചേര്‍ത്തു