രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് സ്റ്റൈല്‍ മന്നന്‍; രജനികാന്ത് സ്വന്തം പാര്‍ട്ടിയില്‍ മത്സരിക്കും

0
50

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ രജനികാന്ത്. സ്വന്തം പാര്‍ട്ടി രൂപീകരിക്കും. അടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു. ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലാണ് രജനീകാന്ത് തന്റെ രാഷ്ട്രീയപ്രവേശനവിഷയത്തില്‍ നിര്‍ണായക തീരുമാനം പ്രാഖ്യാപിച്ചത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള കടപ്പാട് മൂലമെന്നും രജനി വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്നത് നാണം കെട്ട സംഭവങ്ങളാണെന്നും അധികാരക്കൊതിയില്ലെന്നും സ്‌റ്റൈല്‍ മന്നന്‍ രാഷ്ട്രീയ പ്രഖ്യാപന വേളയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരക്കും. സിനിമയിലെ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് തന്റെ പാര്‍ട്ടി മുന്‍ഗണന നല്‍കും. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കും. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് രജനി പറഞ്ഞു.

പിറന്നാള്‍ ദിനമായ ഡിസംബര്‍ 12-ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഡിസംബര്‍ 31-ന് പ്രഖ്യാപനം മാറ്റുകയായിരുന്നു.

അന്തരിച്ച ജയലളിതയുടേയും രാഷ്ട്രീയത്തില്‍ നിന്ന് പിന്നോക്കം പോയ കരുണാനിധിയുടേയും സ്ഥാനത്ത് പുതുമുഖങ്ങളുടെ ആവശ്യം നിലനില്‍ക്കെയാണ് രജനി ജനങ്ങളുമായി സംവദിച്ചിരുന്നത്. രജനിയുടെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് താരം രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.