ര​ജ​നീ​കാ​ന്തി​നെ അ​ഭി​ന​ന്ദി​ച്ച് ക​മ​ൽ​ഹാ​സ​ൻ

0
43

ചെ​ന്നൈ: രാ​ഷ്ട്രീ​യ പ്ര​വേ​ശം പ്ര​ഖ്യാ​പി​ച്ച ത​മി​ഴ് ന​ട​ൻ ര​ജ​നീ​കാ​ന്തി​നെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. ര​ജ​നീ​കാ​ന്തി​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യെ​യും രാ​ഷ്ട്രീ​യ പ്ര​വേ​ശ​ത്തെ​യും അ​ഭി​ന​ന്ദി​ച്ച ക​മ​ൽ, അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു. ട്വി​റ്റ​റി​ലാ​യി​രു​ന്നു ക​മ​ലി​ന്‍റെ അ​ഭി​ന​ന്ദ​നം. അതെ സമയം ഉലകനായകന്റെ രാഷ്ട്രീയ പ്രവേശനമാണ് തമിഴ് രാഷ്ട്രീയം പ്രതീക്ഷിച്ചത്.ര​ജ​നി​ക്കൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് ക​മ​ൽ​ഹാ​സ​നും നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ചെ​ന്നൈ​യി​ൽ ആ​രാ​ധ​ക സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ലാ​ണ് ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശം പ്ര​ഖ്യാ​പി​ച്ച​ത്. സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച ര​ജ​നി, ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ലാ​ണെ​ന്നും ഈ ​സാ​ന്പ്ര​ദാ​യി​ക സം​വി​ധാ​ന​ങ്ങ​ളെ മാ​റ്റി​മ​റി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും തു​റ​ന്ന​ടി​ച്ചു.