റിയാദില്‍ അരാംകൊ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കപ്പല്‍ നിര്‍മ്മാണ ശാലയ്ക്ക് തലവനായി

0
64

റിയാദ്: കിഴക്കന്‍ തീരത്ത് സൗദി അരാംകോ നിര്‍മിക്കാനുദ്ദേശിക്കുന്ന കപ്പല്‍ നിര്‍മാണശാലയില്‍ പുതിയ സി.ഇ.ഒ യെ നിയമിച്ചു. അരാംകോയില്‍ ദീര്‍ഘകാലമായി ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഫാത്തി.കെ.അല്‍സലീമിനെയാണ് നിയമിച്ചത്. ഇന്റര്‍നാഷണല്‍ മാരിടൈം ഇന്‍ഡസ്ട്രീസ് (ഐ.എം.ഐ), നാഷനല്‍ ഷിപ്പിങ് കമ്പനി ഓഫ് സൗദി അറേബ്യ (ബഹ്‌രി), എന്‍ജിനീയറിങ് സ്ഥാപനമായ ലാംപ്രെല്‍, കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായി ഹെവി ഇന്‍ഡസ്ട്രീസ് എന്നിവയാണ് പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങള്‍. കഴിഞ്ഞ മേയിലാണ് അരാംകോ ഈ ബൃഹദ് സംയുക്ത സംരംഭത്തിന് കരാെറാപ്പിട്ടത്. 2,000 കോടിയിലേറെ റിയാല്‍ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ കപ്പല്‍ശാലയാകുമെന്നാണ് കരുതപ്പെടുന്നത്. കിഴക്കന്‍ തീരത്ത് റാസല്‍ഖൈറിന് സമീപം 12 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് പദ്ധതി. പ്രതിവര്‍ഷം നാല് ഓഫ് ഷോര്‍ റിഗ്ഗുകള്‍, 40 ചരക്കുകപ്പലുകള്‍, മൂന്നു വന്‍കിട ക്രൂഡ് കാരിയറുകള്‍ എന്നിവ ഇവിടെ നിര്‍മിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം 260 സമുദ്രയാനങ്ങളുടെ അറ്റകുറ്റപ്പണിയും നടത്താനാകും. 2019 ല്‍ ആദ്യഘട്ടം പണി പൂര്‍ത്തിയാക്കി 2022 ഓടെ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് ആലോചിക്കുന്നത്.