സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ഇന്ന് ചുമതലയേല്‍ക്കും

0
64

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ഇന്ന് ചുമതലയേല്‍ക്കും. കെ.എം എബ്രഹാം വിരമിക്കുന്ന ഒഴിവിലാണ് പോള്‍ ആന്റണി ചുമതല ഏല്‍ക്കുന്നത്. നിലവില്‍ വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു പോള്‍ ആന്റണി.

കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് പോള്‍ ആന്റണിയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന കെ.എം എബ്രഹാമിനെ ഇന്നൊവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനായി നിയമിച്ചിട്ടുണ്ട്.

2017 സെപ്തംബര്‍ ഒന്നിനാണ് കെ.എം എബ്രഹാം ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്. നളിനി നെറ്റോ വിരമിച്ച ഒഴിവിലായിരുന്നു 1982 ബാച്ചില്‍പ്പെട്ട എബ്രഹാം ചീഫ് സെക്രട്ടറി പദവിയിലെത്തിയത്. നാല് മാസക്കാലമാണ് കെ.എം എബ്രഹാം സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി പദവി അലങ്കരിച്ചത്.