സിആര്‍പിഎഫ് പരിശീലന ക്യാമ്പിനുനേരെ ഭീകരാക്രമണം

0
40

ജമ്മുകാശ്മീർ : ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് ക്യാംപിനുനേരെ ചാവേര്‍ ആക്രമണം. ഒരു ജവാന് വീരമൃത്യൂ. മൂന്നു ജവാന്മാര്‍ക്കു പരുക്കേറ്റിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയിലെ ലെത്‌പോറയില്‍ സിആര്‍പിഎഫിന്റെ ക്യാംപിനുനേരെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്. സിആര്‍പിഎഫ് ഉടന്‍തന്നെ തിരിച്ചടിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌