സി.ആര്‍.പി.എഫ്​ പരിശീലന കേന്ദ്രത്തില്‍ ഭീകരാക്രമണം മൂന്ന്​ പേര്‍ക്ക്​ പരിക്ക്

0
46

ശ്രീനഗര്‍: സി.ആര്‍.പി.എഫ്​ പരിശീലന കേന്ദ്രത്തില്‍ തീവ്രാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന്​ പേര്‍ക്ക്​ പരിക്ക്​. ജമ്മുകശ്​മീരിലെ പുല്‍വാമയിലെ പരിശീലന കേന്ദ്രത്തിലാണ്​ രണ്ട്​ ഭീകരര്‍ ആക്രമണം നടത്തിയത്​.

പരിശീലന​ കേന്ദ്രത്തിലെത്തിയ തീവ്രവാദികള്‍ ഗ്രനേഡുകള്‍ എറിഞ്ഞ്​ വെടിയുതിര്‍ക്കുകയായിരുന്നു. സി.ആര്‍.പി.എഫി​​​​ന്‍റെ 185 ബറ്റാലിയന്‍ ക്യാമ്പിലാണ്​ ആക്രമണമുണ്ടായത്​. ​

സംഭവത്തില്‍ മൂന്ന്​ പേര്‍ക്ക്​ പരിക്കേറ്റ വിവരം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്​ അറിയിച്ചത്​. തീ​​വ്രവാദികളും സുരക്ഷ സൈനികരും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്നാണ്​ റിപ്പോര്‍ട്ടുകള്‍.