ആണവായുധങ്ങളുടെ ബട്ടണ്‍ തന്‍റെ കയ്യിലെന്ന് കിം

0
51

സോള്‍: ഉത്തരകൊറിയയുടെ ആണവായുധ ശേഷി ഭീഷണിയല്ല യാഥാര്‍ഥ്യമാണെന്ന് യു എസ് മനസ്സിലാക്കണമെന്ന് ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. പുതുവര്‍ഷ ആശംസയ്ക്കിടെയാണ് കിം ഇക്കാര്യം പറഞ്ഞത്..അതിനാൽ അവരൊരിക്കലും ഉത്തര കൊറിയയുമായി യുദ്ധത്തിന് ഒരുമ്പെടില്ല. അണ്വായുധങ്ങളുടെ ബട്ടൺ എന്റെ ഡസ്കിലുമുണ്ട്. ഇതു ഭീഷണിയല്ല. ഇതാണു യാഥാർഥ്യം, പുതുവർഷത്തോട് അനുബന്ധിച്ചു ടെലിവിഷനിലൂടെ രാജ്യത്തെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം.

അണ്വായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും വൻതോതിലുള്ള നിർമാണത്തിൽ ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുമ്പോൾ മാത്രമേ ഇവ ഉപയോഗിക്കുകയുള്ളു.

ദക്ഷിണ കൊറിയയില്‍ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിംബിക്‌സില്‍ പങ്കെടുക്കാന്‍ കായിക താരങ്ങളെ അയക്കുന്ന കാര്യം പരിഗണിക്കും. ഇത് ജനങ്ങളുമായുള്ള ഐക്യം കാണിക്കുന്നതിനുള്ള അവസരമാണ്. ഈ വിഷയത്തില്‍ ഇരു കൊറിയന്‍ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉടന്‍ ചര്‍ച്ച