ആത്മാവായി അവള്‍ അരികില്‍ വരാറുണ്ട് ; മരിച്ചുപോയ പോപ്പ് ഗായികയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍

0
72

പ്രശസ്ത ബ്രിട്ടീഷ് പോപ്പ് ഗായിക ആമി വൈന്‍ഹൗസ് മരിച്ച് ആറു വര്‍ഷം പിന്നിടുന്ന ഇടവേളയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ് മിച്ച് രംഗത്ത്.

തന്റെ മകളുടെ ആത്മാവ് തന്നെ കാണുന്നതിനായി വീട്ടില്‍ വരുന്നുണ്ടെന്നാണ് ആമിയുടെ പിതാവ് മിച്ച് പറയുന്നത്. മകളുടെ സാമിപ്യം തനിക്ക് അനുഭവപ്പെടാറുണ്ടെന്നും മിച്ച് പറയുന്നു.

ആരാധകരെയും സംഗീതലോകത്തെയും ഞെട്ടിച്ച സംഭവമായിരുന്നു ആമിയുടെ മരണം. അതുപോലെ മിച്ചിന്റെ വാദത്തിലും ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
മനുഷ്യരൂപത്തിലല്ലെങ്കിലും ആത്മാവായി അവള്‍ അരികില്‍ വരാറുണ്ടെന്നും,
‘അവളുടെ ആത്മാവ് എന്റെ കട്ടിലിനരികില്‍ വന്നിരിക്കും. അവള്‍ എന്നെ നോക്കിയിരിക്കും. ഞാന്‍ അവളോട് ചോദിക്കും നിനക്ക് സുഖമാണോ എന്ന്. അവളെ കാണുമ്പോള്‍ എനിക്ക് കുറച്ച് ഭയം തോന്നാറുണ്ട്. പക്ഷെ അവള്‍ ചുറ്റുമുണ്ടെന്ന തോന്നല്‍ എനിക്ക് ആശ്വാസവും പകരാറുണ്ടെന്നും്”, മിച്ച് പറഞ്ഞു.

2003ല്‍ പുറത്തിറങ്ങിയ ഫ്രാങ്ക് എന്ന ആല്‍ബത്തിലൂടെയാണ് ആമി സംഗീത ലോകത്തെത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ ബാഡ് ടു ബാഡ് എന്ന ആല്‍ബത്തിലൂടെ ആമി പ്രശസ്തയായി.
മയക്കുമരുന്നിനും ലഹരിക്കും അടിമയായിരുന്ന ആമിയെ 2011 ജൂലൈ 23 നാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.