ഇ​റാ​നി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ര​​​​ണ്ടു പേ​​​​ർ വെ​​​​ടി​​​​യേ​​​​റ്റു മരിച്ചു

0
63

ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ 200 പേ​ർ അ​റ​സ്റ്റി​ൽ. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചെ​ന്ന കു​റ്റം ചു‌​മ​ത്തി​യാ​ണ് അ​റ​സ്റ്റെ​ന്ന് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ലി അ​സ്ഗ​ർ നാ​സ​ർ​ബെ​ജ് പ​റ​ഞ്ഞു. പ്ര​ക്ഷോ​ഭ​ക​രെ നേ​രി​ടാ​ൻ പ​ല​യി​ട​ത്തും പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും നാ​സ​ർ​ബെ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.
വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​റാ​നി​ലെ മ​ഷ്ദാ​ദ് ന​ഗ​ര​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ടെ​ഹ്റാ​ൻ അ​ട​ക്ക​മു​ള്ള മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ . പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നും വ​ധി​ക്ക​ണ​മെ​ന്നു​മൊ​ക്കെ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ന്നു.
പ്ര​ക​ട​ന​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. മാ​ധ്യ​മ​വി​ല​ക്കും യാ​ത്രാ​നി​രോ​ധ​ന​വും ഉ​ള്ള​തി​നാ​ൽ പ​ല റി​പ്പോ​ർ​ട്ടു​ക​ൾ​ക്കും സ്ഥി​രീ​ക​ര​ണ​മി​ല്ല.