ഉത്തര്‍പ്രദേശില്‍ മൂന്ന് തടവുപുള്ളികള്‍ ജയില്‍ചാടി

0
54

ലക്നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മൂന്ന് തടവുപുള്ളികള്‍ ജയില്‍ചാടി. ഉത്തര്‍പ്രദേശിലെ ഏറ്റവും കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള ജയിലാണ് മഥുര ജയില്‍. ഇവിടെ നിന്നുമാണ് പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നത്. രാത്രി രണ്ട് മണിയോടെയാണ് മൂന്നുപേരും ജയില്‍ചാടിയതെന്ന് അധികൃതര്‍ പറഞ്ഞു.

സന്‍ജ്ജയ്, ഷെരാ, ബലദേവ് എന്നിവരാണ് ജയില്‍ചാടിയത്. ഇവരുടെ കൂട്ടത്തില്‍ രാഹുല്‍ എന്ന തടവുപുള്ളിയും മതില്‍ചാടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മതില്‍ചാടാന്‍ ശ്രമിക്കുന്നതിനെതിരെ ഇയാള്‍ക്ക് വീണ് പരുക്കേറ്റു.
പരുക്കേറ്റ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയില്‍ ചാടിയ മറ്റ് പ്രതികളുടെ പദ്ധതികള്‍ എന്താണെന്നും എവിടേക്കാണ് അവര്‍ പോയത് തുടങ്ങിയ കാര്യങ്ങള്‍ രാഹുലിനോട് ചോദിച്ച് മനസിലാക്കും എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. രാഹുലിന്റെ മൊഴിയുടെ സഹായത്തില്‍ രക്ഷപ്പെട്ടവരെ വളരെ പെട്ടെന്ന് പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.