കായികക്ഷമത കൈവരിക്കാന്‍ സഖാക്കളെ ശാഖയിലേക്ക് ക്ഷണിച്ച് പി.കെ കൃഷ്ണദാസ്

0
64

തിരുവനന്തപുരം: സഖാക്കള്‍ കായികക്ഷമത കൈവരിക്കാന്‍ ആര്‍എസ്എസ് ശാഖകളില്‍ ചെന്നാല്‍ മതിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിഅംഗം പി.കെ കൃഷ്ണദാസ്. ആര്‍എസ്എസ് ഭീഷണി നേരിടാന്‍ സഖാക്കള്‍ കായികക്ഷമതയുള്ളവരാകണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കൃഷ്ണദാസ്.

കഴിഞ്ഞ ദിവസം തിരുവല്ലയില്‍ സിപിഐഎം ജില്ലാസമ്മേളനത്തിന്റെ സമാപനയോഗത്തിനിടെയാണ് കോടിയേരി സഖാക്കളുടെ കായികക്ഷമതയെക്കുറിച്ച് പരാമര്‍ശിച്ചത്.

കേരളത്തെ കലാപത്തിന്റെ ഉറവിടങ്ങളാക്കുന്നത് ആര്‍എസ്എസ് കേന്ദ്രങ്ങളാണെന്ന് കോടിയേരി ആരോപിച്ചിരുന്നു.ഇത്തരത്തിലുള്ള ആര്‍എസ്എസുകാരെ കായികമായി നേരിടണമെന്നും കോടിയേരി പറഞ്ഞു. കോടിയേരിയുടെ ആരോപണത്തെ എതിര്‍ത്തുകൊണ്ടാണ് ഇപ്പോള്‍ കൃഷ്ണദാസ് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.