കാര്‍ബണിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

0
67

ഫഹദ് ഫാസില്‍ നായകനായെത്തുന്ന കാര്‍ബണ്‍ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സിനിമാട്ടോഗ്രഫര്‍ കെ വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. ചിത്രത്തിന്‍റെ രചനയും വേണുതന്നെയാണ്.

ചിത്രത്തില്‍ മംമ്താ മോഹന്‍ദാസാണ് നായിക. ദിലീഷ് പോത്തന്‍, നെടുമുടിവേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു പൊയട്രി ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഹരി നാരായണന്റെയും റഫീഖ് അഹമ്മദിന്റെയും വരികള്‍ക്ക് വിശാല്‍ ഭരദ്വാജ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്.