കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

0
56

കുവൈത്ത്: രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുടെ എണ്ണം എടുക്കാന്‍ സ്വദേശിവല്‍ക്കരണത്തിനായുള്ള പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം. സര്‍ക്കാര്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എട്ട് വകുപ്പുകളോടാണ് തുടക്കത്തില്‍ വിദേശ ജീവനക്കാരുടെ വിവരം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമന രീതി, നിയമന ഉടമ്പടി,ജോലി,മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരമാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ പുറമെ കുവൈത്ത് പൗരന്മാര്ക്ക് ചെയ്യാന്‍ കഴിയുന്ന ജോലികളിലുള്ള വിദേശികളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാനും നിര്‍ദ്ദേശം ഉണ്ട്.