ക്രിസ്മസ്-പുതുവത്സര വേളയിൽ റെക്കോഡ് മദ്യ വിൽപ്പന

0
55

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യവില്പനയിൽ വൻ വർധന. 480.14 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്.മുൻ വർഷം 402.35 കോടി ആയിരുന്ന സ്ഥാനത്തു നിന്നാണ് ഈ വർധന. പുതുവത്സര ദിനത്തിൽ ഉച്ചവരെയുള്ള കണക്കുകളാണിത്.
ക്രി​സ്മ​സി​ന് മാത്രം മ​ല​യാ​ളി കു​ടി​ച്ച​ത് 313.63 കോ​ടി രൂ​പ​യു​ടെ മ​ദ്യമായിരുന്നു.
.ക്രി​സ്മ​സ് ദി​ന​ത്തി​നു ത​ലേ​ന്നു​ള്ള മൂ​ന്നു ദി​വ​സ​ത്തെ ക​ണ​ക്കു പ്രകാരമായിരുന്നു ഇത്. ക്രി​സ്മ​സി​നു തൊ​ട്ടു​മു​ന്ന​ത്തെ ദി​വ​സം മാ​ത്രം 157.05 കോ​ടി രൂ​പ​യു​ടെ മ​ദ്യം ബെവ്കോ വിറ്റഴിച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ക്രി​സ്മ​സ് മ​ദ്യ​വി​ൽ​പ്പ​ന 256.01 കോ​ടി രൂ​പ​യു​ടേ​താ​യി​രു​ന്നു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് നേട്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്