ഗാന്ധിഭവന്‍ സ്നേഹ വീട്ടില്‍ അമ്മമാര്‍ക്കൊപ്പം സ്നേഹം പങ്കിട്ട് മഞ്ജു വാര്യര്‍

0
119

ഹരിപ്പാട്: മഞ്ചു വാര്യര്‍ അമ്മമാരോട് സ്നേഹംപങ്കിടാനായി ഹരിപ്പാട് ഗാന്ധിഭവന്‍ സ്നേഹ വീട്ടില്‍ എത്തി. ഒരുപാട് നാളായി ഉള്ള അമ്മമാരുടെ ആഗ്രഹമാണ് മഞ്ചുവാര്യര്‍ ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍സാധിച്ചു കൊടുത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയഭാഗ്യമായാണ് ഈ നിമിഷങ്ങളെകാണുന്നതെന്നും ഇവിടെ വരാന്‍കഴിഞ്ഞില്ലായിരുനെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നു എന്നും മഞ്ചുവാര്യര്‍ പറഞ്ഞു.

പുന്നപ്ര നന്മയുടെ സ്വന്തം എന്ന പദ്ധതിയുടെ ഉദ്ഘാടനവും മഞ്ചുവാര്യര്‍ നിര്‍വഹിച്ചു. തൊഴില്‍പരിശീലനങ്ങളുടെ ഭാഗമായി അമ്മമാര്‍ നിര്‍മിക്കുന്ന മാറ്റിന്റെ പ്രകാശനവും നിര്‍വഹിച്ചു.

ഡാന്‍സ് കളിച്ച്‌ കിട്ടുന്ന പണം കാന്‍സര്‍ രോഗികള്‍ക്ക് സമ്മാനിക്കുന്ന ചിപ്പി, കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനംചെയ്ത അര്‍ച്ചന ,ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അജു, മിത്രജ്യോതി,നിലമ്ബൂര്‍ അമല്‍കോളേജ് നാഷണല്‍ സര്‍വീസ് സ്കീംസെക്രട്ടറി മുബഷിര്‍, അബ്ബാ മോഹനന്‍ എന്നിവരെ ആദരിച്ചു