ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരും

0
47

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായവര്‍ധന പിന്‍വലിക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം തുടരും. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. സമരത്തില്‍നിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും ഒപിയിലും വാര്‍ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരെ പിജി അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍നിന്നു മാറ്റി. പെന്‍ഷന്‍ പ്രായം കൂട്ടിയതിനെതിരെ വെള്ളിയാഴ്ചയായിരുന്നു സമരം തുടങ്ങിയത്.