ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

0
44

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനുമായി  നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. ബോണ്ട് വിഷയം പരിശോധിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബോണ്ട് കാലാവധി 3 വര്‍ഷം എന്നുള്ളത് 1 വര്‍ഷമാക്കി കുറയ്ക്കും. സൂപ്പര്‍ സ്പഷ്യാലിറ്റി കോഴ്‌സ് കഴിഞ്ഞ് ബോണ്ട് ചെയ്യുന്നവരുടെ ഡെസിഗ്നേഷന്‍ സീനിയര്‍ റെസിഡന്റ് എന്നത് മാറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ (പ്രൊവിഷനല്‍) എന്നാക്കുന്നതാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആവശ്യമായ ഡോക്ടര്‍മാരുടെയും ലഭ്യമായ ഡോക്ടര്‍മാരുടെയും എണ്ണം കണക്കാക്കി പരിശോധിച്ച് ആവശ്യമെങ്കില്‍ നേരത്തെ ബോണ്ട് പൂര്‍ത്തിയാക്കിയവരെ കഴിയുമെങ്കില്‍ ഒഴിവാക്കും. എം.ഡി./എം.എസ്. കഴിഞ്ഞാല്‍ നിര്‍ബന്ധിത ബോണ്ട് 6 മാസമാക്കും. എം.ഡി./എം.എസ്. കഴിഞ്ഞാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നേരിട്ട് അഡ്മിഷന്‍ കിട്ടിയാല്‍ ബോണ്ട് കാലാവധി 1 വര്‍ഷം മാത്രമാകും.