ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ പൊലീസ് മര്‍ദ്ദിച്ച സംഭവം: ഏഴു ദിവസത്തിനകം നടപടിയെടുക്കുമെന്ന് ഡിജിപി

0
53

കോഴിക്കോട്: ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പരാതിക്കാര്‍ മൊഴി നല്‍കിയവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞു. കലോത്സവത്തിനെത്തിയ ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കസബ എസ്‌ഐക്കും പൊലീസുകാര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

സംഭവം വിവാദമായതോടെ കസബ എസ്‌ഐക്കെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ എസ്‌ഐയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഡിജിപി നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.