തമിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

0
139

കെ ആര്‍ പ്രവീണിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തമിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

മലയാള സിനിമ അധികം ചര്‍ച്ച ചെയ്യാത്ത വ്യത്യസ്തമായ ഒരു ആശയമാണ് തമിയിലൂടെ പറയാനുദേശിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തില്‍ കൂടുതലും പുതുമുഖ താരങ്ങളായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. മലയാളം മറന്നുപോയൊരു വാക്കാണ് തമി, ഈ പേരില്‍തന്നെ ഈ സിനിമയുടെ പ്രത്യേകതയുമുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സതീഷ് കുമാറും കെ ആര്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് സി പിള്ള, സംഗീത സംവിധാനം വിശ്വജിത്ത്, കലാ സംവിധാനം അരുണ്‍ വെഞ്ഞാറമൂട്. ആര്‍ട്ട് ആന്‍ഡ് പിക്ച്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.