തലസ്ഥാനത്ത് ആദ്യമായി ബൊഡുബെറോ സംഗീത സന്ധ്യ 

0
81

തിരുവനന്തപുരം: നഗരിക്ക് വേറിട്ട സംഗീത സന്ധ്യയൊരുക്കി ബൊഡുബെറോ സംഗീത പരിപാടി തലസ്ഥാനത്ത് ചൊവ്വാഴ്ച നടക്കും.

മാലി ഭാഷയായ ദിവേ ഹിയിലെ ആദിമ സംഗീതമായ ബൊഡുബെറോ തലസ്ഥാന നഗരിക്ക് പരിചയപ്പെടുത്തുന്നത് ദീർഘകാലം മാലിയിൽ അധ്യാപകൻ കൂടിയായിരുന്ന സുരേഷ് സോമയാണ്.

സഫ്ദർ ഹശ്മി അനുസ്മരണത്തിനോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയാണ് ഒരു മണിക്കൂറിലേറെ നീളുന്ന പരിപാടി സംഘടിപ്പിക്കുന്നത്.

മാനവീയം വീഥിയിൽ വൈകിട്ട് 5.30ന് സംഗീത പരിപാടി തുടങ്ങും.
ഭാരതീയ ഭാഷാ വൈവിധ്യത്തിലെ നാട്ടുപാട്ടുറവുകളിലേക്കും പൊരുളിലേക്കും വെളിച്ചം വീശുന്ന വാമൊഴികളും വായ്ത്താരികളും ബൊഡു ബെറോയെ വ്യത്യസ്തമാക്കുന്നു.

കന്നട, തമിഴ്, കൊങ്കിണി, തെലുങ്ക്, ഹിമാചലി ഭാഷകളിലെ തനത് നാട്ടു ശീലുകൾ ദിവേഹിയോടൊപ്പം കണ്ണി ചേർത്താണ് ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ നാട്ടുപാട്ടറിവ് അവതരിപ്പിക്കുന്നത്. നാട്ടറിവ് കേന്ദ്രം ഡയറക്ടർ കൂടിയായ സുരേഷ് സോമ ഇതിനോടകം നിരവധി വിദേശ രാജ്യങ്ങളിലടക്കം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.