നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി

0
44

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രധാന പ്രതി പള്‍സര്‍ സുനി(സുനില്‍ കുമാര്‍)യുടെ റിമാന്‍ഡ് കാലാവധി നീട്ടി. റിമാന്‍ഡ് കാലാവധി പുതുക്കുന്നതിനായി പള്‍സര്‍ സുനിയുള്‍പ്പടെയുള്ള പ്രതികളെ ഇന്ന് അങ്കമാലി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജനുവരി 15 വരെയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. പ്രതികള്‍ക്ക് കേസിന്റെ രണ്ടാംഘട്ട കുറ്റപത്രവും കൈമാറിയിട്ടുണ്ട്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് രണ്ടാംഘട്ട കുറ്റപത്രം നേരത്തേ കൈപ്പറ്റിയിരുന്നു.

അതേസമയം, നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു.കൂടാതെ കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയ നിര്‍ണ്ണായക മൊഴികളുടെ വിശാദാംശങ്ങളടങ്ങിയ പകര്‍പ്പും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രധാനമായ പലമൊഴികളും രേഖകളും പൊലീസ് നല്‍കാത്തത് ബോധപൂര്‍വ്വമാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.