നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്

0
76

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്. സുപ്രധാനമായ പല മൊഴികളും രേഖകളും പോലീസ് നല്‍കിയിട്ടില്ലെന്നും പോലീസിന്റെ നടപടി ബോധപൂര്‍വമാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത്. കുറ്റപത്രവും അനുബന്ധരേഖകളും രണ്ടാഴ്ച മുമ്പ് കോടതി ദിലീപിന് നല്‍കിയിരുന്നു. എന്നാല്‍ കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി കോടതിയെ വീണ്ടും സമീപിക്കാനാണ് ദിലീപിന്റെ നീക്കം.