നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 25 കോടിയുടെ ലഹരി മരുന്ന് പിടിച്ചു

0
65

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഫിലിപ്പെന്‍സ് സ്വദേശിയായ യുവതിയില്‍ നിന്ന് 25 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി. മസ്‌കറ്റില്‍ നിന്ന് എത്തിയ ജൊഹാന എന്ന യുവതിയില്‍ നിന്നാണ് ബാഗില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന നാലെ മുക്കാല്‍ കിലോ തൂക്കം വരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.

സാവോപോളയില്‍ നിന്നാണ് ഇവര്‍ ഇവിടെ എത്തിയത്. ഇടനിലക്കാര്‍ക്ക് കൈമാറാനാണ് എത്തിയതെന്ന് യുവതി മൊഴി നല്‍കി. എന്നാല്‍ ഇടനിലക്കാരെക്കുറിച്ച് തനിക്ക് വിവരമൊന്നും ഇല്ലെന്നും സവോപോളയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ എത്തിയതെന്നും യുവതി പറഞ്ഞു.
ഉച്ചയ്ക്ക് മൂന്നുമണിയോചെയാണ് ഇവര്‍ കൊച്ചയിലെത്തിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്