പാകിസ്ഥാനുള്ള സഹായം അമേരിക്ക നിര്‍ത്തലാക്കി; പാകിസ്ഥാന്‍ 15 വര്‍ഷം അമേരിക്കയെ വിഡ്ഢികളാക്കിയെന്ന് ട്രംപ്

0
52

ന്യൂയോര്‍ക്ക്: പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി അമേരിക്ക. പാകിസ്ഥാന് നല്‍കിയിരുന്ന സമ്പാത്തിക സൈനിക സഹായങ്ങള്‍ അമേരിക്ക നിര്‍ത്തലാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്.

പതിനഞ്ച് വര്‍ഷമായി പാകിസ്ഥാന്‍ അമേരിക്കയെ വിഡ്ഢികളാക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഈ കാലത്തിനുള്ളില്‍ 33 ബില്യണ്‍ ഡോളറിന്റെ സഹായമാണ് അവര്‍ക്ക് നല്‍കിയത്. നുണകളും കാപട്യങ്ങളും മാത്രമാണ് തിരിച്ചുതന്നത്. അഫ്ഗാനിസ്ഥാനില്‍ നമ്മള്‍ ഭീകരര്‍ക്കെതിരെ പോരാടുമ്പോള്‍ പാകിസ്ഥാന്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമായി മാറിയതായി ട്രംപ് ചൂണ്ടിക്കാട്ടി. ഇതിനി തുടരാനാവില്ലെന്ന് ട്രംപ് പറഞ്ഞു.

പാക് ഭീകരന്‍ ഹഫീസ് സയീദിനെതിരെ നടപടിയെടുക്കാന്‍ പാക് സര്‍ക്കാര്‍ പ്രവശ്യ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിതിനു പിന്നാലെയാണ് നടപടി. അമേരിക്ക സാഹയങ്ങള്‍ നിര്‍ത്തലാക്കും എന്ന ഭയന്നായിരുന്നു പാക് നടപടി.