പുതുവത്സരാഘോഷത്തിനിടെ സംഘർഷം; യുവാവ് വെട്ടേറ്റ് മരിച്ചു

0
57

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ബാലരാമപുരത്ത് ഒരാൾ വേട്ടെറ്റു മരിച്ചു. മറനല്ലൂർ സ്വദേശി അരുണ്‍ ജിത്ത് ആണ് മരിച്ചത്. ആഘോഷങ്ങൾക്കിടെ ഉണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. അരുണിന്‍റെ സുഹൃത്ത് വണ്ടനൂർ സ്വദേശി അനീഷിനും വെട്ടേറ്റു.

ബാലരാമപുരം ശാന്തിപുരം കോളനിയിൽ വച്ചായിരുന്നു സംഭവം. അരുണ്‍ ജിത്ത് നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. അരുണിന്‍റെ സുഹൃത്ത് വണ്ടനൂർ സ്വദേശി അനീഷിനും വെട്ടേറ്റു. ഇയാളെ ഗുരതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.