പോന്റിയസ് പിലാറ്റോസ്-ജൂഡിയായിലെ റോമന്‍ ഗവര്‍ണര്‍

0
75

ഋഷിദാസ്‌

റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസ് സീസര്‍ ദിവങ്ങതനായത് എഡി 14 ലാണ്. അഗസ്റ്റസിന് നേരിട്ടുള്ള അനന്തരാവകാശി ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ബന്ധുവായ ടിബെറിയാസിനെയാണ് അഗസ്റ്റസ് അനന്തരാവകാശിയായി നിശ്ചയിച്ചിരുന്നത്. അഗസ്റ്റസിന്റെ മരണശേഷം ടിബെറിയസ്, ടിബെറിയസ് ജൂലിയസ് സീസര്‍ എന്ന പേരില്‍ റോമന്‍ ചക്രവര്‍ത്തിയായി.

അഗസ്റ്റസിന്റെ കാലത്തുതന്നെ, ഇപ്പോഴത്തെ ഇസ്രയേലും പാലസ്തീനും ഉള്‍പ്പെടുന്ന പ്രദേശം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ജൂഡിയ എന്നായിരുന്നു അക്കാലത്ത് ആ പ്രദേശം അറിയപ്പെട്ടിരുന്നത്. പ്രീഫെക്ട് എന്ന പേരുള്ള ഉന്നത ഉദ്യോഗസ്ഥനായിരുന്നു റോമന്‍ പ്രവിശ്യയുടെ ഭരണകര്‍ത്താക്കള്‍. ടൈബീരിയസിന്റെ ഭരണകാലത്തെ ജൂഡിയയിലെ പ്രീഫെക്ട് ആയിരുന്നു പോന്റിയാസ് പീലാത്തോസ്. എഡി 26 മുതല്‍ 36 വരെയാണ് പീലാത്തോസ് ജൂഡിയയുടെ ഗവര്‍ണര്‍ ആയിരുന്നത്.

ക്രിസ്തുവിന്റെ ജീവിതകാലത്തും അദ്ദേഹത്തിന്റെ വിചാരണയുടെ കാലത്തും ജൂഡിയയിലെ പരമാധികാരിയായിരുന്നു പീലാത്തോസ്. അദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു ചരിത്ര രേഖ അറുപതുകളില്‍ കണ്ടെത്തുകയുണ്ടായി. റ്റിബേറിയസ് ചക്രവര്‍ത്തിയുടെ വിശ്വസ്തനായിരുന്നു പീലാത്തോസ്. അതിനാല്‍ തന്നെ റ്റിബേറിയസിന്റെ പിന്‍ഗാമി കലിഗുള പീലാത്തോസിനെ വധിച്ചു എന്നാണ് കരുതെപ്പെടുന്നത്.