ഫഹദ് അഭിനയിച്ച പാല്‍കസ്റ്റഡിയില്‍ എന്ന മില്‍മ പരസ്യം വിവാദത്തിലേക്ക്

0
103

മില്‍മക്കുവേണ്ടി ഫഹദ് അഭിനയിച്ച പാല്‍കസ്റ്റഡിയില്‍ എന്ന പരസ്യചിത്രം വിവാദത്തില്‍. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് പരസ്യത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്.

പൊലീസ് സ്റ്റേഷന്‍ പശ്ചാത്തലമാക്കി തയ്യാറാക്കിയ പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം ദുരുപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പരസ്യത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

1950ലെ ചിഹ്ന നാമ ആക്‌ട് പ്രകാരം പരസ്യ ആവശ്യങ്ങള്‍ക്ക് ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. പരസ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ നിയമത്തിന് എതിരാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ അടിയന്തിരമായി പരസ്യം പിന്‍വലിക്കുകയോ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഭാഗം പരസ്യത്തില്‍ നിന്നും ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മില്‍മയ്ക്ക് കത്തയച്ചതായി ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു. മില്‍മ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.