മുത്തലാഖില്‍ വ്യക്തമാക്കിയത് പാര്‍ട്ടി നിലപാട്: എം.എം ഹസന്‍

0
69

കോഴിക്കോട്: മുത്തലാഖില്‍ വ്യക്തമാക്കിയത് പാര്‍ട്ടി നിലപാട് തന്നെയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍.
കേന്ദ്രത്തിന്റെ നീക്കം ഏക സിവില്‍കോഡ് നടപ്പാക്കാനാണ്. ശരി അത്തില്‍ ഊന്നിയുള്ള നിയമ നിര്‍മ്മാണമാണ് വേണ്ടത്. കേന്ദ്ര നീക്കം ദുരുദ്ദേശ പരമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകസഭ പാസാക്കിയ മുത്തലാഖ് നിരോധന ബില്ലിനെതിരെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ബില്ലിനെ വ്യക്തിപരമായി എതിര്‍ക്കുന്നതായാണ് ഹസന്‍ അന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അത് പാര്‍ട്ടി നിലപാടാണെന്നാണ് ഹസന്‍ വ്യക്തമാക്കിയിരിക്കുന്നത്.