മൂണ്‍വാക്ക് ചെയ്ത് ഗതാഗതനിയന്ത്രണം;സാമൂഹ്യമാധ്യമങ്ങളില്‍ താരമായി ട്രാഫിക് പോലീസ്

0
125

ഇന്‍ഡോര്‍:പരസ്യചിത്രങ്ങളില്‍ നൃത്തം ചെയ്ത് ഗതാഗത നിയന്ത്രണം നടത്തുന്ന ട്രാഫിക് പോലീസിനെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മൂണ്‍വാക്ക് ചെയ്ത്‌കൊണ്ട് ഗതാഗതനിയന്ത്രണം ചെയ്യുന്ന പോലീസുകാരനുണ്ട്. കഴിഞ്ഞ 12 വര്ഞഷത്തോളമായി നൃത്തച്ചുവടുകള്‍ വച്ച് സിഗ്‌നല്‍ നല്‍കുന്ന രഞ്ജിത് സിങ് സാമൂഹ്യമാധ്യമങ്ങളില്‍ താരമാണ്.
മൈക്കല്‍ ജാക്സന്റെ കടുത്ത ആരാധകനായ ഇദ്ദേഹം കഴിഞ്ഞ 12 വര്‍ഷമായി മൂണ്‍വാക്കിനെ അനുകരിച്ചാണ് ജോലി ചെയ്യുന്നത്.
ഇന്‍ഡോറിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിലും റോഡ് സുരക്ഷാബോധം വര്‍ധിപ്പിക്കുന്നതിലും രഞ്ജിത് സിങിന് നിര്‍ണായക പങ്കുണ്ട്. ഇതു ശരിവയ്ക്കുന്നതാണ് ഇന്‍ഡോറിലെ ഒരു സര്‍വകലാശാല നടത്തിയ പഠനം.

ആദ്യമൊക്കെ ട്രാഫിക് പൊലീസ് വിഭാഗം സിങിന്റെ ഡാന്‍സിനെ എതിര്‍ത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നൃത്തച്ചുവടുകള്‍ സുഗമമായ ഗതാഗതത്തെ സഹായിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ അധികൃതര്‍. നിരവധി അപകടങ്ങള്‍ക്ക് സാക്ഷിയായ സിങിന് രാജ്യത്തെ യുവാക്കളോട് പറയാനുള്ളത് ശ്രദ്ധയോട് കൂടി വണ്ടിയോടിക്കണമെന്നാണ്.