യുഎസ് സ്ഥാനപതിയെ പലസ്തീൻ തിരിച്ചുവിളിച്ചു

0
41

ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു. മധ്യ ഏഷ്യയില്‍ അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങളെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പലസ്തീന്റെ നടപടി.രണ്ടാഴ്ച മുമ്പാണ് ട്രംപ് തര്‍ക്കം നിലനില്‍ക്കുന്ന ജറസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചത്. പശ്ചിമേഷ്യയിലെ സഖ്യരാഷ്ട്രങ്ങളക്കമുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

യു.എസിനെതിരേ വോട്ടുചെയ്താല്‍ രാജ്യങ്ങള്‍ക്കു നല്‍കുന്ന സഹായധനം റദ്ദാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വകവെക്കാതെയാണ് പൊതുസഭ പ്രമേയം പാസാക്കിയത്.സ്ഥാനപതി ഹുസം സോം‌ലോട്ടിനെ പിൻവലിക്കുകയാണെന്ന് പലസ്തീന്റെ ഔദ്യോഗിക വാർത്താ ഏജൻസി ‍ഡബ്ല്യുഎഎഫ്എ ഞായറാഴ്ച അറിയിക്കുകയായിരുന്നു.