രഞ്ജി ട്രോഫി; വിദര്‍ഭയ്ക്ക് കന്നി കിരീടം

0
71

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കരുത്തരായ ഡല്‍ഹിയെ തറപറ്റിച്ച് വിദര്‍ഭ കന്നി കിരീടം സ്വന്തമാക്കി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് വിജയലക്ഷ്യം മറികടന്നാണ് വിദര്‍ഭയുടെ നേട്ടം.

വിദര്‍ഭയുടെ ബോളിങ് കരുത്തില്‍ രണ്ടാം ഇന്നിങ്‌സില്‍
280 റണ്‍സില്‍ ഡല്‍ഹിയുടെ പടയോട്ടം അവസാനിച്ചു. ഏഴു തവണ കിരീടം നേടിയ ഡല്‍ഹിക്ക് പക്ഷെ മുന്നാം ദിവസവും കാലിടറുന്നതാണ് കണ്ടത്.ഫീല്‍ഡിങ്ങിലെ പിഴവുകളും മറ്റും വിദര്‍ഭയ്ക്ക് അനുകൂലമായി.

ആദ്യ ഇന്നിങ്‌സില്‍ 547 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലാണ് വിദര്‍ഭ കളി അവസാനിപ്പിച്ചത്. 133 റണ്‍സ് നേടി അക്ഷയ് വഡേക്കറാണ് വിദര്‍ഭയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റ് വീഴ്ത്തി വിദര്‍ഭ താരം രജനിഷ് ഗുര്‍ബാനി വിജയത്തിന് മികച്ച പിന്തുണയേകി.

സ്‌കോര്‍ വിദര്‍ഭ: 547, 32/1, ഡല്‍ഹി 295,280