ശബരിമല മണ്ഡലകാല ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി

0
60

പത്തനംതിട്ട: ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ പോലീസിനെ ശബരിമലയില്‍ വിന്യസിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടേയും വകുപ്പു മേധാവികളുടേയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നതോടെ നാടും കാടും ഇനി മകരവിളക്കിന്റെ ഭാഗമായുള്ള ചടങ്ങുകളുടെ തിരക്കിലേക്ക്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുവിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറന്നത്. എരുമേലി പേട്ട തുള്ളല്‍, തിരുവാഭരണ യാത്ര, മകരജ്യോതി, പന്തളരാജാവിന്റെ ദര്‍ശനം, പമ്പ സദ്യ, പമ്പവിളക്ക്, പെരുനാട്ടിലെ തിരുവാഭരണം ചാര്‍ത്തല്‍, തിരുവാഭരണ യാത്രയുടെമടക്കം തുടങ്ങിയ ചടങ്ങുകളാണ് ഭക്തര്‍ക്ക് മകരവിളക്ക് സീസണില്‍ ഭര്‍ശനപുണ്യമാവുക.