സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇന്നുമുതല്‍ സിഐമാര്‍ക്ക്

0
58

തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്തെ 196 ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക്. സംസ്ഥാനത്തെ 471 ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏഴ് സ്റ്റേഷനുകളില്‍ ഇപ്പോള്‍തന്നെ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ഉണ്ട്. ഇതോടൊപ്പമാണ് 196 സ്റ്റേഷനുകളില്‍ക്കൂടി ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള എസ്എച്ച്ഒമാര്‍ ചുമതലയേല്‍ക്കുന്നത്.

ഓരോ സ്റ്റേഷനിലും ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം പ്രത്യേകം ചുമതലയുള്ള എസ്ഐമാര്‍ ഉണ്ടാകണം. ഒപ്പം കൂടുതല്‍ അനുഭവപരിചയമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായും വരേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നിലവില്‍വരുന്നത്. പുതിയ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒമാര്‍ക്ക് ഒരുദിവസത്തെയും ക്രൈം ഡിവിഷന്‍ എസ്ഐമാര്‍ക്ക് മൂന്ന് ദിവസത്തെയും പരിശീലനം പൊലീസ് ട്രെയിനിംഗ് കോളെജ്, പൊലീസ് അക്കാദമി എന്നിവിടങ്ങളില്‍ നല്‍കും.