സംസ്ഥാനത്ത് നാളെ മെഡിക്കൽ ബന്ത്

0
74

തിരുവനന്തപുരം: സംസ്ഥാനത്തു നാളെ മെഡിക്കൽ ബന്ത്. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലില്‍ പ്രതിഷേധിച്ചാണ് സമരം. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ഒപികൾ പ്രവർത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തിചികിത്സാ വിഭാഗം എന്നിവയെ സമരത്തിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്

രാജ്ഭവന് മുന്നിലാണ് സമരം. ഹോമിയോ , ആയുർവേദം, യുനാനി തുടങ്ങി ഇതര ചികിത്സ പഠിച്ചവർക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപതിയിലും ചികില്‍സ ചെയ്യാന്‍ അനുമതി നല്‍കിയത്, ഐഎംഎയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

അതെ സമയം ബില്ലിനെതിരെ അലോപ്പതി മെഡിക്കൽ വിദ്യാർഥികളുടെ അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്