സംസ്ഥാന ബജറ്റ് ഫെബ്രുവരി 2 ന് അവതരിപ്പിക്കും

0
60

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി 2 ന് അവതരിപ്പിക്കും.  ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ബജറ്റ് അവതരണത്തിനു മുന്നോടിയായി നിയമസഭ സമ്മേളനം ഈ മാസം 22 മുതല്‍ ചേരും. കഴിഞ്ഞകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സമ്പൂര്‍ണ ബജറ്റ് സമ്മേളനമായിരിക്കും ഇത്തവണത്തേത്. സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.