സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി വിജിലന്‍സ് നിരീക്ഷണത്തില്‍

0
53

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി വിജിലന്‍സിന്റെ പൂര്‍ണ്ണ നിരീക്ഷണത്തില്‍. ഓരോ വകുപ്പിനെയും നിയന്ത്രിക്കുന്നതിനാവശ്യമായ അധികാരങ്ങള്‍ വിജിലന്‍സിന് നല്‍കിയതായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നിലവിലെ ഉദ്യോഗസ്ഥരുടെ വരവുപോക്ക് മുതല്‍ സ്വഭാവം വരെ നിരീക്ഷിക്കണമെന്ന് വിജിലന്‍സിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

ജനസേവനത്തിനായി നിലകൊള്ളുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ അവ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നും വിവരാവകാശ രേഖ സംബന്ധിച്ച വിവരങ്ങള്‍ ക്യത്യമായി ഉദ്യോഗസ്ഥരില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും വിജിലന്‍സിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അഴിമതിരഹിതവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ്
വിജിലന്‍സിനെ രംഗത്തിറക്കുന്നത്.