‘സിപിഐയെ പഴിചാരി ഭൂമികയ്യേറ്റക്കാരും കൊള്ളക്കാരും രക്ഷപ്പെടാന്‍ നോക്കേണ്ട’ സിപിഎമ്മിന് ബിനോയ് വിശ്വത്തിന്‌റെ മറുപടി

0
42

തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ സിപിഐ ഭൂമി കയ്യേറിയെന്ന സിപിഎം ആരോപണത്തിന് സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്‌റെ മറുപടി.

സിപിഐയെ പഴിചാരി ഭൂമികയ്യേറ്റക്കാരും കൊള്ളക്കാരും രക്ഷപ്പെടാന്‍ നോക്കേണ്ടെന്നും സിപിഐയെ കുറ്റപ്പെടുത്തി രക്ഷപ്പെടുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനാണ് സിപിഐക്കെതിരെ ഭൂമി കയ്യേറ്റത്തിന്റെ ആരോപണമുയര്‍ത്തിയത്.