സെക്രട്ടറിയേറ്റിൽ ഇന്നു മുതൽ പഞ്ചിംഗ്;ഹാജർ രേഖപ്പെടുത്തുന്നവർക്ക് മാത്രമേ ശമ്പളം ലഭിക്കുകയുള്ളു

0
37

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് ഇന്നു മുതൽ പഞ്ചിംഗ് നിർബന്ധമാക്കി. ഇതോടെ പഞ്ചിംഗ് വഴി ഹാജർ രേഖപ്പെടുത്തുന്നവർക്ക് മാത്രമേ ശമ്പളം ലഭിക്കു. ശമ്പളം വിതരണം ചെയ്യുന്ന സ്പാർക്ക് എന്ന സോഫ്ട് വെയറുമായി ഇതിനെ ബന്ധപ്പെട്ടുമെന്നും സർക്കാർ അറിയിച്ചു. ഇതോടെ വൈകിയെത്തുന്ന ജീവനകാർക്ക് ശമ്പളം നഷ്ടമാകും. മൂന്നു ദിവസം വൈകിയെത്തിയാൽ ഒരു ദിവസം ലീവായി രേഖപ്പെടുത്തും.

മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പഞ്ചിംഗ് ബാധകമാണ്.