സൗദിയില്‍ ഇന്ധന വില വര്‍ധന നിലവില്‍ വന്നു

0
52

റിയാദ്: സൗദിയില്‍ ഇന്ധന വില വര്‍ധിപ്പിച്ചു. ഒക്ടീന്‍ 91 വിഭാഗത്തിലെ പെട്രോളിന് 84 ശതമാനവും ഒക്ടീന്‍ 95ന് 127 ശതമാനവുമാണ് വില വര്‍ധിപ്പിച്ചത്.ഇത് പ്രകാരം 75 ഹലലായിരുന്ന ഒക്ടീന്‍ 91ന് 1.37 റിയാലായും 90 ഹലലായിരുന്ന ഒക്ടീന്‍ 95ന് 2.04 റിയാലായും വര്‍ധിച്ചു. പുതുക്കിയ നിരക്ക് നിലവില്‍ വന്നു.

ഇന്ധനത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡി എടുത്ത് കളഞ്ഞതിനെത്തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചത്.