സൗദിയില്‍ സുരക്ഷ കവചങ്ങള്‍ ഇല്ലാത്ത ട്രക്കുകള്‍ക്ക് പിടിവീഴും

0
67

റിയാദ്: സുരക്ഷ കവചങ്ങള്‍ ഇല്ലാതെ നിരത്തിലിറക്കുന്ന ചരക്കുവാഹനങ്ങള്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ഗതാഗത മന്ത്രാലയം. പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. തുറന്നിട്ട ട്രക്കുകളില്‍ ചരക്ക് ഗതാഗതം നടത്തുന്നത് കര്‍ശനമായി വിലക്കി. കൂടാതെ വലിയ വാഹനങ്ങളും ട്രക്കുകളും പാലിക്കേണ്ട മറ്റ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ 4,000 റിയാല്‍ വേറെയും പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.

ചെറുവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതില്‍ ട്രക്കുകളുടെ സുരക്ഷ വീഴ്ചകള്‍ കണക്കിലെടുത്താണ് പുതിയ നിയമം.