ഹസനെതിരെ ഹൈക്കമാൻഡിന് പരാതി നൽകും

0
56

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ എം.എം.ഹസനെതിരെ എ ഗ്രൂപ്പ് പടയൊരുക്കുന്നു. മുത്തലാഖ് വിഷയത്തിലെ ഹസന്‍റെ നിലപാടാണ് എ ഗ്രൂപിനെ ചൊടിപ്പിച്ചത്. പാർട്ടി നിലപാട് തള്ളി വ്യക്തിപരമായ അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് കുറ്റപ്പെടുത്തിയ എ ഗ്രൂപ് നേതാക്കൾ കെപിസിസി അധ്യക്ഷനെതിരെ ഹൈക്കമാൻഡിനു പരാതി നല്കുമെന്നാണ് സൂചന.

ചാരക്കേസുമായി ബന്ധപ്പെട്ട പരാമർശത്തിനു പിന്നാലെ വീണ്ടും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനേ ഹസന്‍റെ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ കൊണ്ടാകൂ എന്നാണ് എ ഗ്രൂപിന്‍റെ പരാതി. ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരനെതിരം പ്രവർത്തിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നതടക്കമുള്ള ഹസന്‍റെ വാക്കുകൾ വൻ വിവാദമായിരുന്നു.മുത്തലാഖ് നിരോധന നിയമത്തിലൂടെ ഏകസിവിൽ കോഡ് നടപ്പാക്കാനാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്ന് എം.എം.ഹസൻ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.