ഹ്യുണ്ടേയ്‌യുടെ ചെറുകാറുകള്‍ ഫെബ്രുവരി ആദ്യം ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കും

0
67

പരീക്ഷണയോട്ടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഹ്യുണ്ടേയ്‌യുടെ ചെറുകാറുകള്‍ ഫെബ്രുവരി ആദ്യം നടക്കുന്ന ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കുമെന്നാണ് ഹ്യുണ്ടായ്‌യിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. മാരുതി സെലേറിയോ, ടാറ്റ ടിയോഗോ തുടങ്ങിയ മോഡലുകളുടെ എതിരാളിയായി എത്തുന്ന ചെറു കാർ സാൻട്രോ എന്ന പേരിലാകും പുറത്തിറങ്ങുക.

ഹ്യുണ്ടേയ് ഇയോണിനും ഐ 10നും ഇടയിൽ സ്ഥാനം പിടിക്കുന്ന കാറിന്റെ പേര് സാൻട്രോ എന്നായിരിക്കും എന്ന വാർത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്ന ചെറു കാറിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഹ്യുണ്ടേയ്‌ 2009ൽ പ്രദർശിപ്പിച്ച മെട്രോ കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ കാർ.

1998ൽ ഇന്ത്യൻ വിപണിയിലെത്തിയ സാൻട്രോയെ ഹ്യുണ്ടേയ് വിപണിയിൽ നിന്ന് പിൻവലിച്ചത് 2014 ലായിരുന്നു. ബ്രാൻഡ് നാമം നിലനിർത്തി പൂർണ്ണമായും പുതിയൊരു കാറായിരിക്കും കമ്പനി പുറത്തിറക്കുക.