അഭയകേസ്: ആദ്യ വിധി അഞ്ചിന്​

0
62

തി​രു​വ​ന​ന്ത​പു​രം: സി​സ്​​റ്റ​ർ അ​ഭ​യ കേ​സി​ലെ ആ​ദ്യ വി​ധി ഈ ​മാ​സം അ​ഞ്ചി​ന്. തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന കെ.​ടി. മൈ​ക്കി​ളി​നെ പ്ര​തി​യാ​ക്ക​ണം,വി​ചാ​ര​ണ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​ത്ത​ണം എ​ന്നീ ജോ​മോ​ൻ പു​ത്ത​ൻ​പു​ര​യ്​​ക്ക​ലി​​െൻറ ഹർജിയിൽ മു​ൻ ആ​ർ.​ഡി കി​ഷോ​ർ, ക്ല​ർ​ക്ക് മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന്​ കേ​സെ​ടു​ക്ക​ണ​മെ​ന്ന കെ.​ടി. മൈ​ക്കി​ളി​​െൻറ ഹ​ര​ജി​യി​ലു​മാ​ണ്​ വി​ധി പ​റ​യു​ക.

തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്. 1992 മാ​ർ​ച്ച് 27ന് ​കേ​ട്ട​യ​ത്ത് പ​യ​സ് ടെ​ൻ​ത്​ കോ​ൺ​വ​ൻ​റി​ലെ കി​ണ​റ്റി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​സ്​​റ്റ​ർ അ​ഭ​യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്