അമേരിയക്ക് മറുപടിയുമായി പാകിസ്താന്‍

0
41

ഇ​സ്ലാ​മാ​ബാ​ദ്: ഭീ​ക​ര​പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ മ​തി​യാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ത്ത പാ​ക്കി​സ്ഥാ​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാ​ക്കി​യ അ​മേ​രി​ക്ക​യ്ക്കു മ​റു​പ​ടി​യു​മാ​യി പാ​ക്കി​സ്ഥാ​ൻ. അ​മേ​രി​ക്ക ന​ൽ​കി​യ ഓ​രോ ചി​ല്ലി​ത്തു​ട്ടി​ന്‍റെ​യും ക​ണ​ക്ക് ക​ണ​ക്ക് പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ണെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖ​വാ​ജ ആ​സി​ഫ് ട്വീ​റ്റ് ചെ​യ്തു.പാകിസ്താന്‍ അമേരിക്കയെ വിഡ്ഢിയാക്കിയെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

പാകിസ്താന് 15 വര്‍ഷങ്ങളിലായി 3300 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയത് വിഡ്ഢിത്തരമായിരുന്നു. കള്ളവും വഞ്ചനയുമാണ് അമേരിക്കയ്ക്ക് തിരിച്ച് ലഭിച്ചതെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​മേ​രി​ക്ക​യു​ടെ ദ​ക്ഷി​ണേ​ഷ്യ​ൻ ന​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വേ​ണ്ട​വി​ധം സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ട്രം​പ് അ​ന്നു മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു.

ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖാഖന്‍ അബ്ബാസിയുമായി ഖ്വാജാ ആസിഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്താനിലുണ്ടായ അമേരിക്കുയടെ പരാജയം മറച്ചുവെക്കാനാണ് ട്രംപിന്റെ പാക് വിരുദ്ധ പ്രസ്താവനയെന്ന് ഖാജാ ആസിഫ് പറഞ്ഞു.