ഇന്ത്യ കയ്യടക്കാന്‍ മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നു: ബിജെപി എംഎല്‍എ

0
49

ജയ്പുര്‍: രാജ്യത്തിന്റെ നിയന്ത്രണം കയ്യടക്കാനായി മുസ്ലീംങ്ങള്‍ കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുകയാണെന്ന് ബിജെപി എംഎല്‍എ. ബന്‍വാരി ലാല്‍ സിംഗാള്‍ എന്ന എംഎല്‍എ ആണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഈ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

ഹിന്ദുക്കള്‍ കുട്ടികളുടെ എണ്ണം രണ്ടില്‍ ഒതുക്കുമ്പോള്‍ മുസ്ലീങ്ങള്‍ പന്ത്രണ്ടും പതിനാലും കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണ്.’ ഈ രീതിയില്‍ മുസ്ലീങ്ങള്‍ വര്‍ധിച്ചാല്‍ ഹിന്ദുക്കളുടെ നിലനില്‍പ്പ് അപകടത്തിലാവും. 2030 ഓടെ ഹിന്ദുക്കളുടെ എണ്ണത്തെ മറികടക്കാനായാണ് മുസ്ലീങ്ങളുടെ ഈ നീക്കം. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി പദങ്ങളില്‍ മുസ്ലീങ്ങളെ ഇരുത്താനുള്ള ആസൂത്രിതമായ നീക്കമാണിതെന്നും മുസ്ലീങ്ങള്‍ ഭരണാധികാരികളായാല്‍ ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരായി മാറുമെന്നും ബന്‍വാരി ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

നിലവില്‍ അല്‍വാര്‍ എംഎല്‍എ ആയ ബന്‍വാരി ലാല്‍ അല്‍വാര്‍ പാര്‍ലമെന്റ് സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യാ വളര്‍ച്ച പരിശോധിച്ച ശേഷമാണ് താന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതെന്നും അത് പിന്‍വലിക്കാന്‍ പോവുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബന്‍വാരി മറുപടി പറഞ്ഞു. കൂടാതെ ഹിന്ദുക്കള്‍ നല്‍കുന്ന നികുതിയും സര്‍ക്കാര്‍ സംവിധാനങ്ങളും മുസ്ലീങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നും മുസ്ലീംങ്ങളുടെ കുട്ടികളുടെ എണ്ണം രണ്ടിലൊതുക്കാന്‍ നിയമം നിര്‍മ്മിക്കണമെന്നും ബന്‍വാരി ലാല്‍ പറഞ്ഞു.