ഒമാനില്‍ വീണ്ടും മെര്‍സ് വൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

0
60

മസ്‌കത്ത്: ഒമാനില്‍ വീണ്ടും മെര്‍സ് വൈറസ് ബാധ റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് വൈറസ് ബാധയെപ്പറ്റി പരാമര്‍ശമുള്ളത്. യുഎഇ യില്‍ ഡിസംബര്‍ 11ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹൈമയില്‍ നിന്നുള്ള 39 വയസ്സുക്കാരനിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ ചികിത്സ തേടുകയായിരുന്നു. ഇയാളുടെ നില തൃപ്തികരമാണെന്നും ഇപ്പോള്‍ വീട്ടില്‍ തുടര്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ മുസന്നയില്‍ 54 വയസുകാരനില്‍ മെര്‍സ് ബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ഇടപെടുകയുണ്ടായി. മന്ത്രാലയം ഇടപെട്ട് അടിയന്തരമായി വിദഗ്ധ ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു.