ഓടിക്കൊണ്ടിരുന്ന പെയിന്റ് ലോറി കത്തിനശിച്ചു: ആളപായമില്ല

0
49

കണ്ണൂര്‍: മുഴുപ്പിലങ്ങാട് ടോള്‍ ബൂത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പെയിന്റുമായി പോകുകയായിരുന്ന ലോറിയാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.

തീ പിടിത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമല്ല. രണ്ടുപേരാണ് അപകട സമയത്ത് ലോറിയില്‍ ഉണ്ടായിരുന്നത്. പുറകില്‍ നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും ഇറങ്ങിയോടുകയായിരുന്നു. റോഡരികില്‍ ലോറി കത്തിയമര്‍ന്നത് ഗതാഗത തടസമുണ്ടാക്കി.

തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് അഗ്നി സുരക്ഷാ സേനയുടെയും എടക്കാട്, ധര്‍മ്മടം പോലീസിന്റെയും നേതൃത്വത്തിലാണ് തീയണച്ചത്. എന്നാല്‍ ലോറി പൂര്‍ണ്ണമായും കത്തി നശിച്ചു.