കൊച്ചിയില്‍ 25 കോടിയുടെ കൊക്കൈനുമായി യുവതി പിടിയില്‍

0
40

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 25 കോടി രൂപ വില വരുന്ന അഞ്ച് കിലോ കൊക്കൈയിന്‍ ആണ് പിടികൂടിയത്. ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയുടെ ബാഗില്‍ നിന്നാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം കൊക്കൈന്‍ പിടികൂടിയത്.

ജോന്നാ ദെടോറ എന്ന യുവതിയെ അറസ്റ്റ് ചെയ്തു. മസ്‌കറ്റില്‍ നിന്നെത്തിയ ഇവര്‍ക്ക് ലഹരിമരുന്ന് കൊച്ചിയില്‍ എത്തിക്കണമെന്ന നിര്‍ദേശമാണ് കിട്ടിയിരുന്നത്. എന്നാല്‍ ഇത് ആര്‍ക്കാണ് കൈമാറാന്‍ ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല. പിടിയിലായ യുവതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.